പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ചെയ്തു

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്നാണ് കോടതി നിര്‍ദേശം. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.പെരുമ്ബാവൂര്‍ സ്വദേശി വര്‍ഗീസ് ചെറിയാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത് . വ്യക്തമായ പരിശോധന നടത്താതെയാണ് പാലം പൊളിക്കാന്‍ തീരുമാനമെടുത്തതെന്നും ഇതിനായി സര്‍ക്കാര്‍ പരിഗണിച്ച റിപ്പോര്‍ട്ടുകള്‍ അപര്യാപ്തമാണെന്നുമുള്ള ഹര്‍ജിയിലെ ആക്ഷേപം കണക്കിലെടുത്താണ് ഈ ഉത്തരവ് . വിഷയത്തില്‍ ഒക്ടോബര്‍ 10നകം വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാനും കോടതി വിജിലന്‍സിനോട് പറഞ്ഞു. പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: