താവത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

പഴയങ്ങാടി :താവം പാലത്തിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇരിണാവ് മടക്കരയിലെ റബീഷ് (19 )സൈനുൽ ആബിദ് (19 )എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം .പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ചെറുകുന്ന് ഭാഗത്തുനിന്ന് വരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: