കഞ്ചാവുമായി യുവാവ് അറസ്റ്റില്‍;
കണ്ണൂര്‍: പത്തുഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കക്കാട് പുഴാതിയിലെ വി.സി. ക്വാര്‍ട്ടേഴ്സില്‍ ആന്റണി ജോണിനെ(39)യാണ് ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി പട്രോളിംഗ് നടത്തുന്നതിനിടെ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. ദേഹത്ത് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എ.എസ്.ഐ സുരേഷും എസ്.ഐ യോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.