‘ഹരിത സംഘം’തരിശുഭൂമിയിൽ പൊന്നു വിളയിച്ച് നടത്തിയ കൊയ്ത്തുത്സവം ശ്രദ്ധേയമായി

കൊളച്ചേരി :നാട്ടിൽ ഉത്സവച്ഛായയുയർത്തി പള്ളിപ്പറമ്പ് കോടിപ്പോയിൽ പാട ശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം ശ്രദ്ധേയമായി .കഴിഞ്ഞ എട്ടു വർഷത്തോളമായി തരിശായി കിടന്നിരുന്ന 12 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ സ്ഥലമുടമകളുടെയും സ്ഥലത്തെ സാമൂഹിക സാസ്കാരിക വ്യക്തികളുടെയും കൂട്ടായ്മയായ ഹരിത സ്വയം സഹായ സംഘമാണ് കൊളച്ചേരി കൃഷിഭവന്റെ സഹായത്തോടുകൂടി ഇവിടെ കൃഷിയിറക്കി പുതു തലമുറക്ക് മാതൃകയായത്. നാടിന്റെ പഴയകാല ഓർമകൾക്ക് ജീവൻ നൽകി അനേകം പേർ ചടങ്ങിന് സാക്ഷികളായി.

പ്രസ്തുത ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ താഹിറ ഉൽഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .കൊളച്ചേരി കൃഷി ഓഫിസർ പ്രവിണ,അസിസ്റ്റൻഡ്‌ ഓഫിസർ കൃഷ്ണൻ ,വാർഡ് മെമ്പർമാരായ ഷാറഫുന്നിസ ,പി.നഫീസ ,പി വി.ഷെമീമ എന്നിവർ പ്രസംഗിച്ചു .ഹരിത സ്വയം സഹായ സംഘം ചെയർമാൻ കെ.കെ മുസ്തഫ സ്വാഗതവും കൺവീനർ എം വി മുസ്തഫ നന്ദിയും പറഞ്ഞു.

വരും വർഷങ്ങളിലും ഇവിടെ കൃഷിയിറക്കുമെന്നും നാടിന്റെ കാർഷിക സംസ്കാരം തിരിച്ചു കൊണ്ടുവരുമെന്നും അതിനു വേണ്ടി നാട്ടുകാരുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നതായും മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ചെയർമാൻ കെ .കെ മുസ്തഫ പ്രസ്താവിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: