കോ​ള്‍​മൊ​ട്ട​യി​ലെ ബാ​റി​ല്‍ സം​ഘ​ർ​ഷം. ക​ത്തി​ക്കു​ത്തേ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്


ത​ളി​പ്പ​റ​മ്പ്: കോ​ള്‍​മൊ​ട്ട​യി​ലെ ബാ​റി​ല്‍ സം​ഘ​ർ​ഷം. ക​ത്തി​ക്കു​ത്തേ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​യ​റി​ന് ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട​ല്ലൂ​രി​ലെ പി.​കെ.​ആ​ന​ന്ദ​കൃ​ഷ്ണ​ന്‍(38), മ​നോ​ജ്(38) എ​ന്നി​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള്‍​മൊ​ട്ട​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച്ച ആ​രം​ഭി​ച്ച പോ​ളാ​രീ​സ് ബാ​റി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ മ​ദ്യ​പ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്.

വാ​ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് പു​റ​ത്തു​പോ​യി ക​ത്തി​യു​മാ​യി വ​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​നോ​ജി​ന് ഇ​ട​തു കൈ​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. ആ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച അ​ഴീ​ക്കോ​ട് മൈ​ലാ​ട​ത്ത​ട​ത്തെ കൈ​ത്താ​ല ഹൗ​സി​ല്‍ രാ​ജ​നെ(43) ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: