കൊവിഡ് : കണ്ണൂർ ജില്ലയില്‍ 92 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 92 പേര്‍ കൂടി ഇന്ന് (ആഗസ്ത് 25) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1974 ആയി.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, സ്‌പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 17 വീതം പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 13 പേരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 12 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും 11 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും 10 പേര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.  നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും കണ്ണൂര്‍ മിംസ്, കാലിക്കറ്റ് ഗവ. മെഡിക്കല്‍ കോളേജ്, എം ടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരും രോഗമുക്തി നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: