വ്യത്യസ്തമായി ഇവിടെയൊരു ഗൃഹപ്രവേശം

10 / 100

കണ്ണാടിപ്പറമ്പ്:കൊവിഡ്-19 എന്ന മഹാമാരി സർവ്വമേഖലയിലും ഒട്ടേറെ മാറ്റങ്ങളാണ് സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ കല്യാണങ്ങളും, ഗൃഹപ്രവേശന ചടങ്ങുകളും, സൽക്കാരങ്ങളും അടക്കം എല്ലാം പരിമിതമായ ആളുകളെ വെച്ചുകൊണ്ടാണ് ഇപ്പോൾ നടന്നുവരുന്നത്. എന്നാൽ, കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ നവാസിന്റെ ഗൃഹപ്രവേശം ഇതിലും വ്യത്യസ്തമാണ്.

കഴിഞ്ഞ ദിവസം പുല്ലൂപ്പി പാർവ്വതി വസ്ത്രാലയത്തിനു മുന്നിലെ നവാസിന്റെ ഗൃഹപ്രവേശം. വിദേശത്തായിരുന്ന നവാസ് ഇരുപതാം തീയ്യതി  രാവിലെയായിരുന്നു കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. പണിപൂർത്തിയായ വീടിനു മുന്നിൽ നവാസിനെയും കാത്ത് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ തന്നെ നിൽപ്പുണ്ടായിരുന്നു. തികച്ചും സാമൂഹിക അകലം പാലിച്ച്, മാസ്കുകളും ഇട്ടുകൊണ്ടായിരുന്നു ഈ കാത്തിരിപ്പ്. വൈകാതെ തന്നെ ഒരു ടാക്സിയിൽ നവാസ്‌ താൻ സ്വപ്നം കണ്ടിരുന്ന വീടിനു മുന്നിൽ ഏറെ സന്തോഷത്തോടെ നിൽക്കുമ്പോൾ ശരീരം കൊണ്ട് അകലെ നിൽക്കുകയാണെങ്കിലും മനസ്സുകൊണ്ട് ഒപ്പംചേർന്ന തന്റെ കുടുംബത്തെ ഒന്ന് നോക്കി. ശേഷം, നവാസ് തന്റെ പുതിയ വീട്ടിലേക്കു തനിച്ചു കയറുമ്പോൾ മനസ്സിൽ മന്ത്രിച്ചു, “എല്ലാം നല്ലതിനു വേണ്ടിയാണല്ലോ..” . നവാസ് തന്റെ പുതിയ വീട്ടിൽ തന്നെ ക്വാറന്റൈനിലാണിപ്പോൾ.

വീഡിയോ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: