കുറയാതെ കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 60,975 പുതിയ കേസുകൾ, 848 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,67,323 ആയി ഉയർന്നു.

848 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 58,390 ആയി. 7,04,348 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24,04,585 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ 11,015 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മാത്രം രോഗബാധിതരുടെ എണ്ണം 6,93,398 ആയി. 212 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 1.69 ലക്ഷം പേർ നിലവിൽ ചികിത്സയിലുണ്ട്.

അതേസമയം കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതാദ്യമായി മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം തുടങ്ങി. രാജ്യത്ത് വികസിപ്പിക്കുന്ന വാക്സിന്‍റെ പരീക്ഷണം റോമിലെ ആശുപത്രിയിലാണ് തുടങ്ങിയത്. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റോമിലെ ഒരു കമ്ബനിയാണ് വികസിപ്പിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ ആദ്യപരീക്ഷണം വിജയം കണ്ടതോടെയാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.ആദ്യമായി വാക്സിന്‍ സ്വീകരിച്ചയാളെ 12 ആഴ്ച നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആകെ 90 പേരിലാകും ആദ്യഘട്ട പരീക്ഷണം നടത്തുക. ഈ വര്‍ഷമവസാനത്തോടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലം ലഭിക്കും. ഇത് വിജയിച്ചാല്‍ അടുത്ത രണ്ട് ഘട്ടങ്ങളിലായി വിദേശത്തടക്കമുള്ള ആളുകളില്‍ വാക്സിന്‍ പരീക്ഷിക്കാനാണ് ഇറ്റലിയുടെ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: