സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു

ഇരിട്ടി: അപ്രതീക്ഷിതമായി ജനങ്ങളെ വലച്ച് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു. ഇരിട്ടി-മട്ടന്നൂർ -കണ്ണൂർ – തലശ്ശേരി ഭാഗത്തേക്ക് സർവ്വീസ് നിർത്തിവെച്ച് ഇന്നു നടത്തിയ മിന്നൽ പണിമുടക്കാണ് ഒത്തുതീർന്നത്

ജീവനക്കാർക്കെതിരെ ‘മട്ടന്നൂർ പോലീസിന്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കാനും അഗീകൃതസ്സ്റ്റോപ്പുകളിൽ ബസ് നിർത്തി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കയറ്റാനും’ മിന്നൽ സമരം പോലുള്ള അനാവശ്യ സമരം ഒഴിവാക്കാനും പരാതിയോ പ്രശ്നങ്ങളോ ഉണ്ടായാൽ ബന്ധപ്പെട്ടവരെ അറിയിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാനും ചർച്ചയിൽ തീരുമാനമായി തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് YYമത്തായി, ബിനോയ് കുര്യൻ, Kശിധരൻ, പി. ചന്ദ്രൻ ,സത്യൻ കൊമ്മേരി എന്നിവരും ബസ് ഉടമകളെ പ്രതിനിധീകരിച്ച് അജയൻ പായം, ബെന്നി, പോൾ എന്നിവരും പങ്കെടുത്തു

അനാവശ്യ മിന്നൽ സമരത്തിനെതിരെ Dy Flയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യുവജന പ്രതിഷേധവും സംഘടിപ്പിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാന്റിൽ നടന്ന യുവജന പ്രതിരോധം കെ.വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.ജി: ദിലീപ്, അമർജിത്ത്, ദിൽ ന കെ.പി എന്നിവർ സംസാരിച്ചു.  പി.ജിഷ അശോകൻ, ശ്യാംജിത്ത്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: