പിണറായി ഗ്രാമത്തിന് അഭിമാനമായി രജീഷ്

പിണറായി: ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാംസ്ഥാനം നേടിയ പി. രജീഷിന്റെ നേട്ടം പിണറായി ഗ്രാമത്തിന് അഭിമാനമായി. ദക്ഷിണ കൊറിയയിൽ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിലാണ് ഇന്ത്യൻ ആർമി സിഗ്നൽ വിഭാഗത്തിലെ രജീഷ് ഈ അപൂർവ്വനേട്ടം കൊയ്തത്.

മാറോളി കൺസ്ട്രക്‌ഷൻസിൽ ജോലി ചെയ്യുന്ന പിണറായി പടന്നക്കരയിലെ യു. ലക്ഷ്മണന്റെയും സൗമിനിയുടെയും മകനാണ്. ബോഡി ബിൽഡിംഗിൽ ഏഷ്യയിൽ നേരത്തെ അഞ്ചാംസ്ഥാനം നേടിയിരുന്നു. 15 വർഷമായി ഈ രംഗത്തുണ്ട്. ശില്പയാണ് ഭാര്യ. ഏകമകൾ: റിസ.
മുപ്പതിന് നാട്ടിലെത്തുന്ന രജീഷിന് വൻവരവേല്പ് നൽകാനൊരുങ്ങുകയാണ് പിണറായി ഗ്രാമം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: