പുതിയ മൂന്നാംപാലം ഗതാഗതത്തിന് തുറന്നു

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ്-​ക​ണ്ണൂ​ർ റോ​ഡി​ൽ മൂ​ന്നാം പാ​ല​ത്ത് പു​തു​താ​യി നി​ർ​മി​ച്ച പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​ലം പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. നി​ല​വി​ൽ പാ​ല​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള ടാ​റിം​ഗ് പ്ര​വൃ​ത്തി മ​ഴ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഴ​യ പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള താ​ത്കാ​ലി​ക റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴയെ തുടർന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ടേ​ണ്ടി വ​ന്ന​തി​നാ​ൽ ഈ റോഡ് പൊളിച്ച് 16 മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴിതി​രി​ച്ചു വി​ട്ടി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: