അന്ത്യാഭിവാദ്യം അർപ്പിക്കാൻ വൻജനാവലി

സി പി കുഞ്ഞിരാമന്റെ മരണവിവരമറിഞ്ഞതുമുതൽ അവസാനമായി കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും വൻജനാവലിയാണ്‌ തലശേരി സഹകരണ ആശുപത്രിയിലെത്തയത്‌. മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, എൻ ചന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി ഹരീന്ദ്രൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, ഏരിയാ സെക്രട്ടറിമാരായ സി കെ രമേശൻ, എം കെ മുരളി എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കൂട്ടായി ബഷീർ, സിപിഐ ജില്ലാ കൗൺസിൽ അംഗം എം ബാലൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. മന്ത്രി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, ജില്ലസെക്രട്ടറി എം വി ജയരാജൻ, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ശശി, കെ കെ രാഗേഷ്‌ എന്നിവർ അനുശോചിച്ചു.

തലശേരിയിൽ ഇന്ന്‌ ഹർത്താൽ


തലശേരി
സിപിഐ എം നേതാവ്‌ സി പി കുഞ്ഞിരാമനോടുള്ള ആദരസൂചകമായി തിങ്കളാഴ്‌ച രാവിലെ 10 മുതൽ ഒന്നുവരെ തലശേരി, തിരുവങ്ങാട്‌ വില്ലേജുകളിലും മുഴപ്പിലങ്ങാട് കുളം ബസാറിലും ഹർത്താലാചരിക്കും. ഹോട്ടൽ, മെഡിക്കൽ ഷോപ്പ്, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്‌. മൃതദേഹം രാവിലെ എട്ടുമുതൽ 9.30വരെ മുഴപ്പിലങ്ങാട്ടെ വീട്ടിലും 10 മുതൽ 11.30 വരെ സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസായ സി എച്ച്‌ സ്‌മാരകത്തിലും 11.45 മുതൽ ഗോപാലപ്പേട്ട അച്യുതൻ സ്‌മാരക വായനശാലക്ക്‌ മുന്നിലും പൊതുദർശത്തിനുവയ്‌ക്കും. പകൽ ഒന്നിന്‌ ഗോപാലപ്പേട്ട ശ്‌മശാനത്തിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: