കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റിൽ കൊവിഡിനെ തുടർന്നുള്ള
ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. കണ്ണൂർ ചെണ്ടയാട്
സ്വദേശിനിയും, കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ
എക്സിക്യൂട്ടീവ് അംഗവുമായ പുതിയവീട്ടിൽ ധനേഷിന്റെ
ഭാര്യ ഷൈനധനേഷ് (42) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ പുലർച്ചെ 2.30-ഓടെയായിരുന്നു മരണം.
മൃതദേഹം സുലൈബിക്കാത്തിൽ സംസ്ക്കരിച്ചു. സംസ്കാരച്ചടങ്ങിന്
അസോസിയേഷൻ പ്രസിഡന്റ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി
അജിത്കുമാർ, ട്രഷറർ പുഷ്പൻ, ജോയിന്റ് സെക്രട്ടറി സുബിൻ,
ഫഹാഹീൽ ഏരിയകൺവീനർ ബിജു കൊട്ടാരം, ഫർവാനിയ
ഏരിയകൺവീനർ അനൂപ്, സംഘടനയുടെ മറ്റ്ഭാരവാഹികൾ
എന്നിവർ നേതൃത്വംനൽകി. ഷൈനയുടെ നിര്യാണത്തിൽ കണ്ണൂർ
എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചിച്ചു. പിതാവ്:
ബാലൻ. മാതാവ്: പുഷ്പജ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: