ഹണിട്രാപ്പ്; സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകര്‍ത്തി വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കണ്ണൂര്‍ സ്വദേശിനിയടക്കം മൂന്ന് പേർ പിടിയിൽ

ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടിരുന്ന് നഗ്നചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രവാസിയില്‍ നിന്നും ഹണി ട്രാപ്പിലൂടെ ലക്ഷങ്ങള്‍തട്ടി

ഗൾഫിലിരുന്ന് പ്രവാസി സിന്ധുവുമായി പാർട്ണർഷിപ്പിലായി, നാട്ടിലെത്തിയപ്പോൾ ഹോട്ടല്‍ വ്യവസായവും ബ്യൂട്ടി പാര്‍ലറുമൊന്നുമില്ല. കൊടുത്ത ലക്ഷങ്ങൾ തിരികെ ചോദിച്ചപ്പോൾ കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി കൂടിരുന്നു സിന്ധു നഗ്ന ചിത്രങ്ങൾ പകർത്തി. തുടർന്ന് ഭീഷണിയായിരുന്നു. കോഴിക്കോട് ഹണി ട്രാപ്പിൽ പെട്ട പ്രവാസി വ്യവസായിയുടെ കഥയാണിത്.

സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകര്‍ത്തി വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവം ഹണി ട്രാപ്പാണെന്ന് പൊലീസ്. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയാണ് സംഘത്തിന് നേതൃത്വം നല്‍കിയതെന്നും സംഘത്തിലെ സ്ത്രീ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സിന്ധു (46), പെരുമണ്ണ സ്വദേശി കെ ഷനൂബ് (39), ഫാറൂഖ് കോളെജ് സ്വദേശി എം ശരത് കുമാര്‍ (27) എന്നിവരെയാണ് നടക്കാവ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്നും 59 ലക്ഷം രൂപയും സ്വര്‍ണ്ണമാലയും കാറുമാണ് ഇവര്‍ തട്ടിയെടുത്തത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു.

സൗഹൃദം മുതലാക്കി പലതവണയായായാണ് പ്രവാസിയില്‍ നിന്നും ഇവര്‍ പണം കൈക്കലാക്കിയത്. ഇത് തിരികെ ചോദിച്ചപ്പോഴാണ് ഭീഷണി തുടങ്ങിയത്. ഇതിന് പുറമെ വീണ്ടും പണം ആവശ്യപ്പെടുകയും പ്രവാസി വ്യവസായിയെ മര്‍ദിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രവാസി വ്യവസായി പൊലീസിന്റെ സഹാം തടിയത്. പ്രവാസി വ്യവസായി സിന്ധു എന്ന സ്ത്രീയുമായി ഫോണിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നപ്പോള്‍ തനിക്ക് നാട്ടില്‍ ഹോട്ടല്‍ വ്യവസായവും ബ്യൂട്ടി പാര്‍ലറുമുണ്ടെന്ന് വ്യവസായിലെ വിശ്വസിപ്പിച്ചു. പണം നല്‍കിയാല്‍ ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് പലതവണയായി ലക്ഷങ്ങള്‍ നല്‍കുകയും ചെയ്തു.

പലതവണയായി ലക്ഷങ്ങള്‍ കൈപ്പറ്റിയ സിന്ധു മൂന്ന് തവണയായി ലാഭവിഹിതമെന്ന പേരില്‍ അമ്പതിനായിരം രൂപ വീതം നല്‍കിയിരുന്നു. ഇതോടെ സിന്ധുവിനെ വിശ്വസിച്ച വ്യവസായിയില്‍ നിന്നും കൂടുതല്‍ പണം സിന്ധു കൈക്കലാക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയാല്‍ പാര്‍ടണര്‍ഷിപ്പില്‍ ഒപ്പിടാമെന്നും സിന്ധു വിശ്വസിപ്പിച്ചു. എന്നാല്‍ ഇദ്ദേഹം നാട്ടിലെത്തിയതോടെ സിന്ധു മുങ്ങുകയായിരുന്നു. എത്രയും വേഗം കരാര്‍ ഒപ്പിടണമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞതോടെയാണ് കാരപ്പറമ്പിലെ തന്റെ ഫ്ലാറ്റിലേക്ക് സിന്ധു ഇദ്ദേഹത്തെ വിളിച്ചു വരുത്തി കൂട്ടാളികളുടെ സഹായത്തോടെ നഗ്ന ചിത്രം പകര്‍ത്തിയതും പിന്നീട് ഇതു ഉപയോഗിച്ച് ഭീഷണി പ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: