ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ചു മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്


മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്താണ് നായയെ കാറില്‍ കെട്ടിവലിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടുത്തകാലത്തായി നായ്ക്കളോടുള്ള ക്രൂരത പതിവായിരിക്കുകയാണ്. കോട്ടയം അയര്‍ക്കുന്നത്തെ റോഡിലൂടെ ഞായറാഴ്ച രാവിലെയാണ് നായയെ കാറില്‍ കെട്ടിവലിച്ചത്.

ചേന്നാമറ്റം വായനശാലയിലെ സിസി ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രാവിലെ പ്രദേശത്തുകൂടി കാറില്‍ നായയെ കെട്ടിവലിച്ചതായി നാട്ടുകാരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ടോമി ചക്കുപാറയാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ എടുത്തത്.

വാരാന്ത്യലോക്ക് ഡൗണ്‍ ആയതിനാല്‍ ഞായറാഴ്ച റോഡില്‍ ആരും ഉണ്ടാകില്ലെന്ന് കരുതിയാവണം നായയെ കാറില്‍ കെട്ടിയിട്ട് വലിക്കാനുള്ള തീരുമാനം. എന്നാല്‍ നായയെ വലിച്ചുകൊണ്ടുപോയ കാറിന്റെ നമ്പറും ഉടമയെയും കണ്ടെത്താനായിട്ടില്ല. അതിനായി പ്രദേശത്തെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് ടോമി പറഞ്ഞു.

1 thought on “ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ചു മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  1. Aaa pavathine igane. Cheytha aaa car drive cheytha aaa Manusha vargathil pedatha myrene ketti ittu kollanam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: