നാറാത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

നാറാത്ത്: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആലിങ്കീലിലെ നന്ദനത്തില്‍ കെ വി സുഗുണന്‍ (52)മരണപ്പെട്ടു. ഇക്കഴിഞ്ഞ 18ന് വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്.
ആലിങ്കീലിലെ പരേതനായ പത്മനാഭന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: അനഘ, നന്ദന, അഭയ്. മരുമകന്‍: ബിനീഷ്. സഹോദരങ്ങള്‍: സുജാത, സുഭാഷ്, സുനിത, സുരിജ, സുമേഷ്, പരേതനായ സുരേഷ് ബാബു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പന്ന്യങ്കണ്ടി സമുദായശ്മശാനത്തില്‍ സംസ്‌കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: