വാഹനാപകടത്തിൽ പരിക്കേറ്റ പന്തൽ തൊഴിലാളി മരിച്ചു

കണ്ണൂർ:രണ്ടര വര്‍ഷം മുമ്പ്ജോലിക്കിടയില്‍ ജീപ്പിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ‍ പന്തൽ തൊഴിലാളി മരിച്ചു. കണ്ണൂര്‍ തോട്ടട ചാല പന്ത്രണ്ട്കണ്ടിയിലെ ടി.പി.ഹൗസില്‍ സുനില്‍ കുമാറാണ്(51) മരിച്ചത്.  2017 ഒക്‌ടോബര്‍ രണ്ടിന് പുലര്‍ച്ചെ രണ്ടരയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലായിരുന്നു അപകടം.അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദര്‍ശനത്തിനായി ഫ്ളക്സ് ബോര്‍ഡ് തയ്യാറാക്കിക്കൊണ്ടിരിക്കേ ഡെക്കറേഷന്‍ സാധനങ്ങള്‍ കയറ്റി വന്ന ജീപ്പ് പിന്നോട്ടുപോയി സുനില്‍കുമാറിനെ ഇടിക്കുകയായിരുന്നു.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തും കണ്ണൂരുമുള്ള വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സിച്ചു വരികയായിരുന്നു. അതിനിടയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ അഞ്ചേകാലോടെയായിരുന്നു മരണം.സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പരേതനായ രവീന്ദ്രന്റേയും കാര്‍ത്യായണിയുടേയും മകനാണ്. ഭാര്യ:ഇന്ദു. മക്കള്‍:തീര്‍ഥ, നിവേദ്. സഹോദരങ്ങള്‍:അനില്‍കുമാര്‍, ദിലീപ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: