മരണകാരണം ചികിത്സാ പിഴവെന്ന് പരാതി;സംസ്കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

പ്രസവത്തെ തുടർന്ന് ഉമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
മുഴപ്പിലങ്ങാട് .കെ.ജി.റോഡിൽ ഹിദായ മസ്ജിദിന് സമീപം പരേതനായ കരിയാടൻ അബൂബക്കറിൻ്റെയും ആയിഷയുടെയും മകൾ അപ്സരാസിലെ ഷഫ്ന (32)യുടെ കുഞ്ഞിന്റെ ജഡമാണ് സ്റ്റേഡിയം പള്ളിയിലെത്തിയ ഫോറൻസിക് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള സ്ഥലത്ത് വച്ച് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത് .
ഇക്കഴിഞ്ഞ 11നു് വെള്ളിയാഴ്ച വൈകിട്ട് പ്രസവവേദനയെ തുടർന്ന് തലശ്ശേരിയിലെ ജോസ്ഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷഫ്ന ശനിയാഴ്ച രാവിലെ 10ന് ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു. രക്തസ്രാവം ഗുരുതരമായി തുടർന്നതിനെ തുടർന്ന് ഷഫ്നയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ചാല ബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിയിലും,
പെൺ കുഞ്ഞിനെ തലച്ചോറിൽ രക്ത സ്രവ മുണ്ടെന്ന് പറഞ്ഞ് കണ്ണൂർ കൊയിലി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ അന്ന് തന്നെ വൈകിട്ട് 3ന് കുഞ്ഞും 5 മണിയോടെ ഉമ്മയും മരണപ്പെടുകയായിരുന്നു. കുഞ്ഞിനെ രാത്രിയോടെ തലശ്ശേരി സറ്റേഡിയം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി ഉമ്മയെ മറ്റു പരിശോധനക്ക് ശേഷം കണ്ണൂർ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കുഞ്ഞിനെ ഖബറടക്കിയേടത്ത് തന്നെ ഖബറടക്കി.ബന്ധുക്കളുടെ പരാതിയെ തുടർന്ന് വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ ഉത്തരവിനെ തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം പള്ളിയിൽ വച്ച് പോസ്റ്റ്മോർട്ട പരിശോധന നടത്തിയത്ഡി.വൈ.എസ്.പി.മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ പോലീസും തലശ്ശേരി തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: