കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം 24 ദിവസം പിന്നിട്ടിട്ടും കണ്ണടച്ച് ബി.എസ് എൻ എൽ അധികാരികൾ

കണ്ണൂർ: കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം 24 ദിവസം പിന്നിട്ടിട്ടും കണ്ണടച്ച് ബി.എസ് എൻ എൽ അധികാരികൾ സമരത്തെ തുടർന്ന് മലയോര മേഘലയിലെ എക്സ്ചേഞ്ചുകളിൽ അറ്റകുറ്റപണി നിലച്ചു. തൊഴിലാളിക്കുടുംബങ്ങൾ പട്ടിണിലാണ്. വാടക കൊടുക്കാൻ സാധിക്കാതെ വീടുകളിൽ നിന്ന് ഇറങ്ങേണ്ട സ്ഥിതിയിലാണ്. 4 മാസത്തെ വേതനം നൽകുക, മാനദണ്ഡമില്ലാതെ പിരിച്ച് വിട്ടുന്നത് പിൻവലിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.എസ്.എൻ.എൽ കാഷ്യൻ കോൺട്രാക്ട് ലേബേഴ്സ് യൂണിയന്റെ (ClTU) നേതൃത്വത്തിൽ സത്യാഗ്രഹ സമരം. കണ്ണൂർ ജനറൽ മാനേജർ ഓഫിസിന് മുന്നിൽ 24 ദിവസത്തെ സത്യാഗ്രഹ സമരം കെ.പി.രാജൻ (BSNEU) ജില്ലാ ജോ: സെക്രട്ടറി) ഉദ്ഘാടനം ചെയ്തു വി.വി കൃഷ്ണൻ, ചന്ദ്രമൗലി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു കെ .രാമചന്ദ്രൻ സ്വാഗതവും കാർത്തികേയൻ അദ്യക്ഷത വഹിച്ചും നന്ദകുമാർ സി നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: