കണ്ണൂരിൽ ഡിവൈഡറിൽ ബസിടിച്ച് ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഡിവൈഡറിൽ ടൂറിസ്റ്റ് ബസ് പാഞ്ഞു കയറി ദേശിയ പാതയിൽ ഗതാഗത കുരുക്കിന് ഇടയാക്കി. ഇന്ന് പുലർച്ചെ മക്കാനിക്ക് സമീപമാണ് എറണാകുളത്തു നിന്ന് കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപെട്ടത്.
ഗ്രീൻ ലൈൻ ലോ ഫ്ലോർ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് ഡിവൈഡറിൽ കയറിയതിനെ തുടർന്ന് ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്ക് ഒഴുകിയിരുന്നു. വെളിച്ചകുറവും മഴയും ആണ് അപകടത്തിന് കാരണം എന്ന് കരുതുന്നു അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് കാല്‍ടെക്സ് മുതൽ പള്ളിക്കുന്ന് വരെ ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രി ച്ചു. റിക്കവറി വാൻ ഉപയോഗിച്ചാണ് അപകടത്തില്‍പെട്ട ബസ് മാറ്റിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: