മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ മം​ഗളൂരുവില്‍ നിന്ന് കണ്ടെത്തി

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ മം​ഗളൂരുവില്‍ നിന്ന് കണ്ടെത്തി. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് തിരികെ കിട്ടിയത്. തട്ടിക്കൊണ്ടു പോയവര്‍ ന​ഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഹാരിസിനെ കൊണ്ടുവരാന്‍ പൊലീസ് സംഘം മംഗളൂരുവിലേക്ക് തിരിച്ചു.സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോര്‍ക്കാടി കൊള്ളിയൂരില്‍ വച്ച്‌ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാന്‍ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു.
ഹാരിസിന്റെ അമ്മാവന്‍ ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വര്‍ണഇടപാടിലെ തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചത്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: