യു​എ​ഇ പ്ര​വാ​സി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി ഗോ ​എ​യ​ര്‍ ദു​ബാ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും

മട്ടന്നൂര്‍: യു​എ​ഇ പ്ര​വാ​സി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി ഗോ ​എ​യ​ര്‍ ദു​ബാ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും. പ്ര​തി​ദി​ന സ​ര്‍​വീ​സ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ദി​വ​സേ​ന യു​എ​ഇ സ​മ​യം പു​ല​ര്‍​ച്ചെ 12.20ന് ​ദു​ബാ​യ് ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ഗോ ​എ​യ​ര്‍ വി​മാ​നം ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.35ന് ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 7.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം യു​എ​ഇ സ​മ​യം രാ​ത്രി 10.30ന് ​ദു​ബാ​യി​ലെ​ത്തി​ച്ചേ​രും. 335 ദര്‍​ഹം മു​ത​ലാ​ണ് ഒ​രു​ഭാ​ഗ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: