കടമ്പൂർ സ്കൂളിനെ തകർക്കാൻ ആസൂത്രിത നീക്കം ; പി ടി എ

ഗുണനിലവാരത്തിന്‍റെ മേന്മ കൊണ്ട് പ്രതിവർഷം വിയർത്തകളുടെ എണ്ണം വര്ധിച്ചു വരുന്ന കടമ്പൂർ ഹയര്സെക്കഡറി സ്കൂളിനെ തകർക്കുന്നത്തിനുള്ള ഗൂഢനീക്കം അദ്ധ്യാപക സംഘടനകൾ നടത്തുന്നതായി സ്കൂൾ പി ടി എ ആരോപിച്ചു.൦൫ അദ്യാപകരുള്ള വിദ്യാലയത്തിൽ 17 അദ്ധ്യാപകർ മാത്രമാണ് വിദ്യാലയ സംവിധാനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നത്.ഹയർ സെക്കന്ററി അദ്ധ്യാപകർ മാത്രമാണിത്.എന്നാൽ കടമ്പൂർ ഹയര്സെക്കന്ഡറിയിലെ മുഴുവൻ അധ്യാപകരും വിദ്യാലയത്തിനെതിരെയാണ് എന്ന് പ്രചരിപ്പിക്കാനാണ് തീരുമാനം.2018 ജൂൺ വരെ ശമ്പളം വാങ്ങിയ അദ്ധ്യാപകർക്ക് ശേഷം ശമ്പളം ലഭിക്കാത്തതിന്റെ കാരണം ഹയര്സെക്കന്ഡറിയിലെ അദ്ധ്യാപകർ തന്നെ നൽകിയ പരാതിയാണെന്ന് ഇവർ പറഞ്ഞു.സാമ്പത്തിക തിരിമാറിയോ നടത്തിയതായി ആർ ഡി ഡി കണ്ടെത്തിയ മുൻ പ്രിൻസിപ്പൽ ഇൻ ചാർജിന്റെ സസ്പെൻഷൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും തുടരുന്നത്.സ്കൂളിനെതിരേ നടക്കുന്ന നീക്കത്തെ മുഴുവൻ രക്ഷിതാക്കളുടെയും പിന്തുണയോടെ ചെറുത്തുതോൽപ്പിക്കാമെന്നും പി ടി എ പ്രസിഡണ്ട് എ പി രാഗേഷ് ,വൈസ് പ്രസിഡണ്ട് വിഗ് വി അഹമ്മദ് കബീർ എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: