ലൈംഗീക ചൂഷണ പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുമായി ബിനോയ് കോടിയേരി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

ബിഹാര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായി. പ്രമുഖ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയിലുണ്ട്.അതേസമയം തനിക്കെതിരേ യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണിത്.കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: