പോലീസുകാരിയുടെ വീട്ടിലെ കവർച്ച; പ്രതിയെ അറസ്റ്റു ചെയ്തു

കാഞ്ഞിരങ്ങാട്ടെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യയുടെ വീട്ടിൽനിന്ന് എട്ടരപ്പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ കൂവേരി തേറണ്ടിയിലെ എ.കെ.സരിതയെ പോലീസ് അറസ്റ്റുചെയ്തു. ഇവർ ധന്യയുടെ വീട്ടിൽ ജോലിക്കുവരാറുണ്ടായിരുന്നു. 10 ദിവസം മുമ്പായിരുന്നു മോഷണം.വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. ഇവ പിന്നീട് തളിപ്പറമ്പിലെ ഒരു കടയിൽനിന്ന് കണ്ടെടുത്തു. മോഷണം നടന്നതു മുതൽ സരിതയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ചില ദിവസങ്ങളിൽ വീട്ടുജോലിക്കുമെത്തിയില്ല. പ്രതി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും അന്വേഷണസംഘമെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.ബുധനാഴ്ച കാഞ്ഞിരങ്ങാട്ട് വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ് പോലീസ് അറസ്റ്റുചെയ്തതത്. ഇതിനിടെ പോലീസ് ഒട്ടേറെ തെളിവുകൾ ശേഖരിച്ചിരുന്നു. ചോദ്യംചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച സരിത പോലീസ് തെളിവുകൾ നിരത്തിയപ്പോൾ കുറ്റം സമ്മതിച്ചു. ഡിവൈ.എസ്.പി. രത്നകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സത്യനാഥൻ, എസ്.ഐ. കെ.പി.ഷൈൻ,എ.എസ്.ഐ. ശാരങ്‌ഗധരൻ,വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദു, ഷിജി തുടങ്ങിയവരുൾപ്പെട്ട സംഘമാണ്‌ കേസന്വേഷിച്ചത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: