മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുഹ്റാബിക്കും മെമ്പർമാർക്കും സ്വീകരണം നൽകുന്നു
മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുഹ്റാബിക്കും മെമ്പർമാർക്കും സ്വീകരണം നൽകുന്നു (ചൂട്ടാട്-പുതിയവളപ്പ് ശാഖാ) മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പുതുതായി തിരഞ്ഞെടുത്ത മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുഹ്റാബിക്കും അംഗങ്ങൾക്കുമുള്ള സ്വീകരണവും പൊതു സമ്മേളനവും നാളെ (26-07-2018 വ്യാഴാഴ്ച) വൈകിട്ട് 5 മണിക്ക് ചൂട്ടാട് പാർക്ക് സീഡൈൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് എ.സുഹ്റാബിയെയും,കഴിഞ്ഞ രണ്ടര വർഷം മികച്ച ഭരണം കാഴ്ചവെച്ച എസ്.കെ.ആബിദ ടീച്ചറെയും ആദരിക്കും. പരിപാടിയിൽ ലീഗ്, കോൺഗ്രസ് ജില്ലാ മണ്ഡലം നേതാക്കൾ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.