കഞ്ചാവു പൊതികളുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: കഞ്ചാവ് പോതികളോടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇരിട്ടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പേരട്ടയിലെ ഷംസീറി(35)നെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു ഇയാളില്‍ നിന്ന് ചെറിയ പൊതികളാക്കി വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു.. കര്‍ണാടകത്തിലെ വീരാജ്‌പേട്ടയില്‍ നിന്നാണ് വില്‍പനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്ന് പ്രതി മൊഴി നല്‍കി.റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി പി ദിനേശന്‍,പ്രിവന്റീവ് ഓഫീസര്‍ ടി കെ വിനോദന്‍, അബ്ദുള്‍ നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു ഫ്രാന്‍സിസ്, വി കെ അനില്‍കുമാര്‍, പി കെ സജേഷ്, കെ എന്‍ രവി, കെ കെബിജു, ശ്രീനിവാസന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: