അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തിരിച്ചടി

കണ്ണൂര്‍ : പ്രവേശനത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍ികിയത്.2016-2017 വര്‍ഷത്തില്‍ ഈടാക്കിയ കാപിറ്റേഷന്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016-17 വർഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണർ നേരത്തെ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, പ്രവേശനം ക്രമവൽക്കരിക്കണമെന്നു വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രാബല്യത്തിലാക്കിയ ഓർഡിനൻസിനു പകരമായാണു ബിൽ പാസാക്കിയത്. ഓർഡിനൻസിലൂടെ ക്രമവൽക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: