ശബരി മല സ്ത്രീ പ്രവേശനം: ജൂലൈ 30ന് അയ്യപ്പ ധർമ സേന സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂലൈ 30 ന് ഹൈന്ദവ സംഘടനകളുടെ ഹർത്താൽ. അയ്യപ്പധർമസേന , ശ്രീരാമസേന, ഹനുമാൻ സേന, വിശ്വകർമ സഭ എന്നീ സംഘടനകളുടെ ഭാരവാഹികൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: