കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് തുടക്കത്തില്‍ പറക്കുക എയര്‍ ഇന്ത്യാ എക്സ്‌പ്രസും ഇന്‍ഡിഗോയും

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവ്വീസുകൾ ഉണ്ടാകുമെന്ന് ഉറപ്പായി. ഇതിനുള്ള തടസ്സങ്ങൾ കേന്ദ്ര സർക്കാർ ഒന്നൊന്നായി മാറ്റുകയാണ്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും ദമാമിലേക്കും വിമാന സർവീസുകൾക്ക് അനുമതിനൽകി. ജെറ്റ് എയർവേസ്, ഗോ എയർ വിമാന സർവീസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം.കണ്ണൂർ-ദോഹ റൂട്ടിൽ ഇൻഡിഗോയും കണ്ണൂർ-അബുദാബി, കണ്ണൂർ-മസ്‌കറ്റ്, കണ്ണൂർ-റിയാദ് റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്‌പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സർവീസുകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരൻ എംപി.ക്കൊപ്പമാണ് കണ്ണന്താനം ചൊവ്വാഴ്ച സുരേഷ് പ്രഭുവിനെ കണ്ടത്. കണ്ണൂരുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടൽ. പ്രവാസികളെ ആവേശത്തിലാക്കുന്നതാണ് ഈ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: