മാടായി പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി എ സുഹറാബിയെ തിരഞ്ഞെടുത്തു.
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പുതിയങ്ങാടിയിലെ എ. സുഹറാബിയെ തിരഞ്ഞെടുത്തു. 12 -6 എന്ന നിലയിലാണ് വിജയിച്ചത്.നേരേത്ത പ്രസിഡൻറായിരുന്ന മുട്ടത്തെ എസ്.കെ. ആബിദ ടീച്ചർ, രണ്ടരവർഷം പ്രസിഡൻറ് പദവി പൂർത്തിയാക്കിയതിനെ തുടർന്ന് രാജി വെക്കണമെന്ന ജില്ല കമ്മിറ്റി നിർദേശാനുസരണം കഴിഞ്ഞ 28ന് രാജിവെച്ച പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പ്രസിഡൻറ് സ്ഥാനത്തിനായി മുട്ടത്തെയും പുതിയങ്ങാടിയിലെയും പ്രാദേശികനേതൃത്വം അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് മുട്ടത്തെ എസ്.കെ. ആബിദക്ക് രണ്ടരവർഷവും പുതിയങ്ങാടിയിലെ എ. സുഹറാബിക്ക് രണ്ടരവർഷവും അനുവദിച്ച് ലീഗ് ജില്ല നേതൃത്വം അന്ന് സമവായത്തിലെത്തിയത്. കഴിഞ്ഞദിവസം മാടായി ഗ്രാമപഞ്ചായത്തിലെ മുസ്ലിംലീഗിെൻറ മുഴുവൻ അംഗങ്ങൾ, പഞ്ചായത്ത് മുസ്ലിംലീഗിെൻറ ഭാരവാഹികൾ, ജില്ല പ്രവർത്തകസമിതി അംഗങ്ങൾ എന്നിവരെ ജില്ല നേതൃത്വം കണ്ണൂരിലേക്ക് വിളിപ്പിച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. 20 വാർഡുകളിലായി ലീഗിന് പത്തും സി.പി.എമ്മിന് അഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളാണുള്ളത്. ഒരാൾ സ്വതന്ത്രനാണ്.