ദേശീയപാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ യുടെ ഗുണ്ടകൾ ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും കാൾ ടെക്സിൽ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.പ്രവർത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ പൊലീസുകാർ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.പോലീസ് വാഹനത്തിൽ പ്രവർത്തകരെ പൊലീസുകാർ മർദിക്കാൻ ശ്രമിച്ചത് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ജില്ലാ നേതാക്കളും പോലീസുകാരുമായി വാക്ക് തർക്കമുണ്ടായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌
സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്,സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.കെ ഷിബിന,വിപി അബ്ദുൽ റഷീദ്, പി മുഹമ്മദ്‌ ഷമ്മാസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്‌,രോഹിത്ത് കണ്ണൻ,ശ്രീജേഷ് കൊയിലേരിയൻ,വി. വി ലിഷ, മഹിത മോഹൻ, നിമിഷ വിപിൻദാസ്,ഷോബിൻ തോമസ്,ഷാനിദ് പുന്നാട്,ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം രാജേഷ് കൂടാളി,ജിജേഷ് ചൂട്ടാട്ട്,സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കർ,യഹിയ പള്ളിപ്പറമ്പ്, വരുൺ എംകെ,നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: