ദീർഘദൂര ബസിൽ കടത്തുകയായിരുന്ന വൻപാൻമസാല ശേഖരവുമായി ഡ്രൈവർ പിടിയിൽ.

കാസറഗോഡ്: കർണ്ണാടകയിൽ നിന്നും കോട്ടയത്തേക്ക് സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉല്പന്നവുമായി ഡ്രൈവറെ പോലീസ് സംഘം പിടികൂടി. ഡ്രൈവർ കാഞ്ഞങ്ങാട് ആലാമിപ്പള്ളി സ്വദേശി അസ്മിത മൻസിലിൽ ഗഫൂറിനെ (38)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.വിഷ്ണുപ്രസാദിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.വി.ചന്ദ്രൻ ,എഎസ്.ഐമാരായ. അരവിന്ദൻ ,രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജെയിംസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കുന്താപുരത്ത് നിന്നും കോട്ടയത്തേക്ക് രാത്രി കാല സർവ്വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 20,375 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളൂടെ വലിയ പാക്കറ്റുകളാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ഇന്നലെ രാത്രി 10.30 മണിയോടെ കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ വെച്ചാണ് ബസ് പരിശോധിച്ച പോലീസ് സംഘം പാൻമസാല ശേഖരം കണ്ടെത്തിയത്.ബസിലെ രഹസ്യ അറയിൽ കടത്തുകയായിരുന്നു. ബസിലെ ഡ്രൈവറായ ഗഫൂർ പലപ്പോഴായി ഇത്തരത്തിൽ കോട്ടയത്തേക്ക് പാൻമസാല ശേഖരം കടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: