വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

8 / 100

ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന്  റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംആര്‍ അജിത്ത്കുമാര്‍  നിര്‍ദേശം നല്‍കി.  ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്കും, അമിത വേഗതയിലും അമിത ഭാരവും കയറ്റിപോകുന്ന ഉടമകള്‍, ഡ്രൈവര്‍മാര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ  ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന കൂടാതെ ഇന്റര്‍സെപ്റ്റര്‍ പോലുള്ള ആധിനിക വാഹന പരിശോധന മാര്‍ഗ്ഗങ്ങളും കൂടി ഉപയോഗിച്ച് സുരക്ഷിതമായ രീതിയിലായിരിക്കും പരിശോധന നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: