ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ റെ​യ്ഡ് തു​ട​രു​ന്നു; ഇ​ന്ന് പ​ത്തു ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന റെ​യ്ഡ് തു​ട​രു​ന്നു. ഇ​ന്നും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ത്തു മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം സ്മാ​ര്‍​ട് ഫോ​ണു​ക​ളാ​ണ്. സൂ​പ്ര​ണ്ട് ടി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റെ​യ്ഡി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ഞ്ചാ​വ് പൊ​തി​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ര​ണ്ടു പൊ​തി ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് സ​ജീ​വ പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: