എങ്ങുമെത്താതെ ഒടുവള്ളി-കുടിയാന്മല റോഡുപണി

നടുവിൽ: എങ്ങുമെത്താതെ ഒടുവള്ളി-കുടിയാന്മല റോഡ് പണി. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നടക്കുന്ന നിർമാണം രണ്ടുവർഷമായിട്ടും പുരോഗതിയില്ലാത്ത നിലയിലാണ്.കഴിഞ്ഞ മഴയിൽ കൊക്കമുള്ളിനും കുടിയാന്മലയ്ക്കുമിടയിൽ അരികിടിഞ്ഞത് ഗതാഗതതടസ്സത്തിന് ഇടയാക്കിയിരുന്നു.വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഇത് ഭീഷണിയായിട്ടുണ്ട്.കുടിയാന്മല ടൗണിലുള്ള കലുങ്ക് തുറന്നുകിടക്കുന്നതും അപകടഭീഷണിയായിട്ടുണ്ട്.ഞായറാഴ്ച ഇരുചക്രവാഹനയാത്രക്കാരൻ വാഹനത്തോടൊപ്പം കലുങ്കിലെ കുഴിയിലേക്ക് വീണിരുന്നു. ഇതിനുമുമ്പും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അധികൃതർ നിർമാണപുരോഗതി വിലയിരുത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തീരേണ്ടതായിരുന്നു പണി.കുടിയാന്മല ടൗണിലെ ഒട്ടേറെ കടകൾ റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ടുണ്ട്. പണിതീരാത്തതുകൊണ്ട് അനുബന്ധജോലികൾ തീർക്കാൻ സാധിക്കുന്നില്ല. മഴവന്നാൽ പൊളിപൊളിച്ച കടകളെല്ലാം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്.റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കുടിയാന്മല യൂണിറ്റ് പ്രതിഷേധിച്ചു. പൊതുജനപങ്കാളിത്തത്തോടെ സമരം തുടങ്ങാൻ യോഗം തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: