സ്കൂളുകളുടെ നിർമാണം ഈ വർഷം പൂർത്തിയാക്കും

ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി സഹായത്തോടെ ഒരുക്കുന്ന സ്കൂൾകെട്ടിടങ്ങളുടെ നിർമാണപുരോഗതി സംബന്ധിച്ച അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ അഞ്ച്‌ കോടി രൂപയുടെ 11 സ്കൂളുകളും മൂന്ന് കോടി രൂപയുടെ 13 സ്കൂളുകളുമാണ് ആദ്യ രണ്ടുഘട്ടങ്ങളിലായി കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഇതിൽ അഞ്ച് കോടി വിഭാഗത്തിൽ പെരളശ്ശേരി, കരിവെള്ളൂർ, കുറുമാത്തൂർ, തോട്ടട സ്കൂളുകളിലെ നിർമാണം ജൂലായിയിൽ പൂർത്തിയാവും.ചെറുതാഴം സ്കൂളിന്റെ 50 ശതമാനത്തിലധികം നിർമാണം പൂർത്തിയായി. ഇത് സെപ്‌റ്റംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.മൂന്ന് കോടി രൂപയുടെ നിർമാണം നടക്കുന്നതിൽ ഇരിക്കൂർ‍ സ്കൂൾ ജൂലായിയിലും ചാല സ്കൂൾ ഡിസംബറിലും പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.മാളൂർ, മാതമംഗലം, ചാവശ്ശേരി, ടാഗോർ വിദ്യാനികേതൻ, കണ്ണാടിപ്പറമ്പ്, മുണ്ടേരി സ്കൂളുകൾ റീ ടെൻഡർ ചെയ്തിട്ടുണ്ട്.ജൂൺ 25 ആണ് അവസാന തീയതി. ചിറക്കര സ്കൂളിന്റെ വിശദ പദ്ധതിരേഖ പുതുക്കേണ്ടതുണ്ട്. പരിയാരം സ്കൂൾ ധനകാര്യ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: