പൊട്ടിവീണ വൈദ്യുത കമ്പിയിൽ സ്കൂട്ടർ കുടുങ്ങി രണ്ടു വിദ്യാർഥികൾക്ക് പരുക്ക്

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുടുങ്ങി രണ്ടു വിദ്യാർത്ഥികൾക്കു പരുക്ക്. കുന്നോത്ത് സ്വദേശികളായ അഖിൽ, അപ്പു എന്നിവർക്കാണു പരിക്കേറ്റത്.ഇവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ ബെൻഹിൽ ഇറക്കത്തിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നു വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും. റോഡരികിൽ ഉണങ്ങി നിന്ന മരം വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി റോഡിലേക്ക് വീണു.ഈ സമയത്ത് രണ്ടുപേരും സഞ്ചരിച്ച സ്കൂട്ടർ വൈദ്യുതി കമ്പികളിൽ കുടുങ്ങുകയായിരുന്നു. അപകടം നടന്ന സമയത്ത് കമ്പികളിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നു. എഴുന്നേൽക്കാനാകാതെ കിടന്ന ഇവരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇരിട്ടി, വള്ളിത്തോട് വൈദ്യുതി ഓഫീസുകളുമായി ബന്ധപ്പെട്ടപ്പോഴും ആരും ഫോൺ എടുത്തില്ല. ഒരു പോലീസ് വണ്ടി ഈ സമയം നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു.ഇതിനിടയിൽ സമീപവാസിയായ സതീശൻ എന്നയാളാണ് ഇവരെ രക്ഷിച്ചത്. വൈകാതെ ഇരിട്ടി എസ്ഐയും അഗ്നിശമന സേനയും സ്ഥലത്തെത്തി. നിർത്താതെ പോയ പൊലീസ് ജീപ്പ് ഇരിട്ടി സ്റ്റേഷനിലേത് അല്ലെന്നും അന്വേഷിക്കുമെന്നും എസ്‌ഐ നാട്ടുകാരോടു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: