എഐസിസി സെക്രട്ടറിയായി കെ.ശ്രീനിവാസനെ നിയമിച്ചതിനെതിരെ സുധീരന്‍

സംസ്ഥാനത്തു നിന്നുളള പുതിയ എഐസിസി െസക്രട്ടറിയുടെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍

കെ.ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയ തീരുമാനത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ശ്രീനിവാസിന്‍റെ പ്രതികരണം.

എഐസിസി സെക്രട്ടറി സ്ഥാനത്തേക്കുളള കെ.ശ്രീനിവാസന്‍റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് മുന്‍ കെപിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനം. പിന്‍വാതില്‍ നിയമനമാണ് ശ്രീനിവാസന്‍റേതെന്നും ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും ഫെയ്സ്ബുക്കിലൂടെ സുധീരന്‍ കുറ്റപ്പെടുത്തി. വിയോജിപ്പ് രാഹുല്‍ഗാന്ധിയെ അറിയിച്ചെന്നും സുധീരന്‍ വ്യക്തമാക്കി. എന്നാല്‍ ഇതായിരുന്നു വിമര്‍ശനത്തോടുളള ശ്രീനിവാസന്‍റെ പ്രതികരണം.

ഇരുപത് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ നിയമസഭാംഗങ്ങളടക്കം പലരും ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടാകാത്ത വിമര്‍ശനം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഒഎസ്്ഡി തസ്തികയില്‍ ജോലി ചെയ്തിട്ടുളള കെ.ശ്രീനിവാസനെ കഴിഞ്ഞ ദിവസമാണ് എഐസിസി സെക്രട്ടറിയായി നിയമിച്ചത്. ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കെ.ശ്രീനിവാസന്‍.

error: Content is protected !!
%d bloggers like this: