ഗണേഷിനോട് അനന്തകൃഷ്ണൻ ക്ഷമിച്ചു; തല്ല് കേസ് ഒത്തുതീർപ്പിലെത്തി

തിരുവനന്തപുരം: ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരായ തല്ല് കേസ്

ഒത്തുതീർപ്പിലെത്തി. ഇരുകൂട്ടരും പരാതി പിൻവലിക്കാൻ ധാരണയായി. പുനലൂർ എൻഎസ്എസ് യൂണിയൻ ഓഫീസിലായിരുന്നു ഒത്തുതീർപ്പ് ചർച്ച.
ആര് ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള് വഴി ഒത്തുതീർപ്പിലെത്തിയത്. ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു പരാതിക്കാരുടെ പ്രധാന ഉപാധി. പരാതിക്കാരനായ അനന്തകൃഷ്ണന്റെ അമ്മ കോടതിക്ക് മുന്നില് മൊഴി നല്കിയതിനാല് പുറത്തുവച്ച് ഒത്തുതീര്പ്പാക്കിയാല് കോടതിയുടെ ഇക്കാര്യത്തിലുള്ള സമീപനം ഇനി ഗണേഷിന് നിര്ണായകമാകും.

error: Content is protected !!
%d bloggers like this: