എസ്എഫ്ഐക്ക് പുതിയ സാരഥികൾ; വിനീഷ് പ്രസിഡന്റ്, സച്ചിൻ ദേവ് സെക്രട്ടറി

എസ്എഫ്ഐ സംസ്ഥാന ഘടകത്തിന് പുതിയ സാരഥികൾ. സംസ്ഥാന പ്രസിഡന്റായി

വിനീഷിനെയും സെകട്ട്രറിയായി സച്ചിൻ ദേവിനെയും 33ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയാണ് സച്ചിൻ ദേവ്. വിനീഷ് നിലവിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്.
വൈസ് പ്രസിഡന്റുമാരായി ആദർശ് എം. സജി (കൊല്ലം), ശരത് (ഇടുക്കി), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), കെ. രഹ്ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ.പി അൻവീർ (കണ്ണൂർ), ശരത്പ്രസാദ് (തൃശൂർ), കെ.എം അരുൺ (കോട്ടയം), എസ്. അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തു. 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരെഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ: അമ്പിളി (കാസർഗോഡ്), എ.പി അൻവീർ (കണ്ണൂർ), സച്ചിൻദേവ് (കോഴിക്കോട്), സക്കീർ (മലപ്പുറം), ജോബിസൺ (വയനാട്), ഐശ്വര്യ (പാലക്കാട്), വി.പി ശരത്പ്രസാദ് (തൃശൂർ), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), എം.എസ് ശരത് (ഇടുക്കി), കെ.എം അരുൺ (കോട്ടയം), വിഷ്ണുഗോപാൽ (പത്തനംതിട്ട), എസ്. അഷിത (ആലപ്പുഴ), ആദർശ് എം. സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂർ), സംഗീത് (തൃശൂർ), ടി.പി രഹ്ന സബീന (മലപ്പുറം).

error: Content is protected !!
%d bloggers like this: