എംഎസ്എഫ് പരിയാരം മെഡിക്കൽ കോളേജ് മാർച്ച് നടത്തി

സർക്കാർ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയ പരിയാരം മെഡിക്കൽ കോളേജിൽ മുഴുവൻ സീറ്റിലും സ്വാശ്രയ നിരക്കിൽ ഫീസ് നിശ്ചയിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ അൻപത് ശതമാനം സർക്കാർ സീറ്റ്‌ കൂടി സ്വാശ്രയ നിരക്കിലേക്ക് മാറ്റി സർക്കാർ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വിദ്യാർഥി; അതേ ക്ലാസ്സിലെ മറ്റൊരാളുടെ ഫീസിൻെറ ഔദാര്യം കൊണ്ട് പഠിക്കാൻ നിയമമുണ്ടാക്കിയത് നീതികേടാണ്. പാവപ്പെട്ട വിദ്യാർഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾ അനുവദിക്കില്ലെന്നും എംഎസ്എഫ് പ്രക്ഷോഭം വ്യാപിപ്പിക്കും.

കൂത്തുപറമ്പ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനു പകരം; പാർട്ടി നേതൃത്വത്തിനെതിരെ കുറ്റപത്രം വായിക്കുകയാണ് ഇനി എസ്എഫ്ഐ ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏമ്പേറ്റ് റോഡിൽ നിന്നും പ്രകടനവുമായെത്തിയ സമരക്കാരെ മെഡിക്കൽ കോളേജ് കവാടത്തിൽ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ജില്ലാ പ്രസിഡൻറ് സി.കെ.നജാഫ് അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, എംഎസ്എഫ് സംസ്ഥാന വിംഗ് കൺവീനർ ഫായിസ് കവ്വായി, സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ് കുഞ്ഞി കുപ്പം, ടെക്ഫഡ് സംസ്ഥാന ചെയർമാൻ കെ.വി.ഉദൈഫ്, കോഴിക്കോട് ജില്ലാ ജനഃസെക്രട്ടറി അഫ്നാസ് ചോറോട്, ജംഷീർ ആലക്കാട്, ഷുഹൈബ് കൊതേരി, മുഫീദ് ഖാലിദ്, ഇജാസ് ആറളം, ഷഫീർ ചെങ്ങളായി തുടങ്ങിയവർ സംസാരിച്ചു.

ആസിഫ് ചപ്പാരപ്പടവ്, ജാസിബ് അലവിൽ, യൂനുസ് പടന്നോട്ട്, ഉമർ പെരുവണ, സഫ്വാൻ പിലാത്തറ, ഷാനിം അഴീക്കോട്, സുഹൈൽ പാലോട്ടുപള്ളി, റിഷാദ്.എസ്.എം, തസ്ലീം അടിപ്പാലം, ജുനൈസ് കോയിപ്ര, റഹീസ് രാമന്തളി, ഷഹബാസ് നിടുവാട്ട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ജില്ലാ ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ സ്വാഗതവും, ജാസിർ പെരുവണ നന്ദിയും പറഞ്ഞു.

%d bloggers like this: