പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി

കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സുവിനെതിരെ

എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എം.പി. വീരേന്ദ്ര കുമാറിന്‍റെ ലോക് താന്ത്രിക ജനതാദള്‍ മറുകണ്ടം ചാടിയതാണ് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
36 നഗരസഭാ കൗണ്‍സിലില്‍ 19 അംഗങ്ങളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. മൂന്നു ജനതാദള്‍ അംഗങ്ങളാണ് യു.ഡി.എഫിന് എതിരായ നിലപാട് സ്വീകരിച്ചത്. ഇതോടെ എല്‍.ഡി.എഫിന്‍റെ അംഗസംഖ്യ 20 ആയി ഉയര്‍ന്നു.
അതേസമയം, ജനതാദള്‍ അംഗങ്ങള്‍ വിപ്പ് ലംഘിച്ചാണ് എല്‍.ഡി.എഫിനെ പിന്തുണച്ചതെന്നും അതിനാല്‍ അയോഗ്യരാണെന്നും ജെ.ഡി.യു ജില്ലാ കമ്മിറ്റി അറിയിച്ചു. മൂന്ന് അംഗങ്ങള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചുണ്ട്.

error: Content is protected !!
%d bloggers like this: