തലശേരി നിഖില്‍ വധം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: തലശേരി സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ

അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വടക്കുമ്ബാട് തെക്കേ കണ്ണോളി വീട്ടില്‍ കെ.ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി.ബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി മനാഫ്(42), വടക്കുമ്ബാട് പോസ്റ്റാഫിസിന് സമീപം ജയരാജ് ഭവനില്‍ പി.പി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ മര്‍ഷൂദ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.

എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ യു.ഫിറോസ്, വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. കേസിലെ എട്ടാം പ്രതിയായ മൂലാന്‍ എം. ശശിധരന്‍ വിചാരണക്കിടെ മരിച്ചിരുന്നു.

തലശേരിയില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്‍ച്ച്‌ അഞ്ചിന് വൈകിട്ട് വടക്കുമ്ബാട് കൂളിബസാറിനടുത്തുവച്ച്‌ പാറക്കണ്ടി നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു നിഖില്‍.

error: Content is protected !!
%d bloggers like this: