വിദേശവനിതയുടെ കൊലപാതകം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് പോലീസ്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ

നീക്കമെന്ന് പോലീസ്. വനിതയുടെ സുഹൃത്തിനു പിന്നിൽ പ്രതികളുടെ അടുപ്പക്കാരെന്നും പോലീസ് പറഞ്ഞു. പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇയാളുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഞായറാഴ്ച ഐജിക്കും കമ്മീഷണർക്കും റിപ്പോർട്ട് സർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ ഒട്ടും തൃപ്തിയില്ലെന്ന് കഴിഞ്ഞ ദിവസം വിദേശ വനിതയുടെ സുഹൃത്ത് ആരോപിച്ചിരുന്നു. സത്യം കണ്ടുപിടിക്കുന്നതിനേക്കാൾ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിനു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. വിദേശ വനിതയുടെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചു. അനുസ്മരണ പരിപാടി ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. എല്ലാം ടൂറിസം മന്ത്രിയുടെയും വകുപ്പിന്റെയും തിരക്കഥയിൽ നടന്നതാണെന്നും സുഹൃത്ത് ആരോപിച്ചിരുന്നു.
പ്രധാന തെളിവുകളൊന്നും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പറയുന്ന കാര്യങ്ങളൊന്നും അവരെ അറിയാവുന്നവർ വിശ്വസിക്കില്ല. കാണാതായ അന്നുതന്നെ അവർ കൊല്ലപ്പെട്ടു എന്നതും വിശ്വസനീയമല്ലെന്നും സുഹൃത്ത് പറഞ്ഞിരുന്നു.

error: Content is protected !!
%d bloggers like this: