പഴയങ്ങാടി ജ്വല്ലറി മോഷണക്കേസിലെ പ്രതികൾ 5 വർഷത്തിനിടെ മോഷ്ടിച്ചത് പത്ത് കോടിയിലധികം രൂപയുടെ സ്വർണം

പഴയങ്ങാടി ജ്വല്ലറി മോഷണക്കേസിലെ പ്രതികൾ 2013 മുതൽ 11 കേസുകളിലായി മോഷ്ടിച്ചത് പത്ത് കോടിയിലധികം രൂപയുടെ സ്വർണം.

സ്വർണം കൂടാതെ 10.5 ലക്ഷം രൂപയും ഒരു സ്‌കൂട്ടറും 2 എൽസിഡി ടിവി യും മോഷ്ടിച്ചവയിൽ പെടുന്നു. മുഖ്യ സൂത്രധാരനും റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി ഛോട്ടാ റഫീഖ് എന്ന അഞ്ചരപ്പാട്ടിൽ റഫീഖ്, പുതിയങ്ങാടി പോസ്റ്റോഫീസിന് സമീപത്തെ കെ.വി.എൻ ഡക്കറേഷൻ ഉടമ കൊഞ്ഞന്റെ വളപ്പിൽ നൗഷാദ് എന്നിവരെയാണ് തളിപ്പറമ്പ ഡി.വൈ.എസ്.പി കെ.വി.വേണുഗോപാൽ, പഴയങ്ങാടി എസ്.ഐ.പി.എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2013 ൽ 782/13 ക്രൈം നമ്പറിൽ 98 പവൻ സ്വർണ്ണവും ലാപ്ടോപ്പും മോഷ്ടിച്ച കേസ്, 710/14 ക്രൈം നമ്പറിൽ CDCID അന്വേഷിക്കുന്ന 81 പവൻ സ്വർണ്ണം കവർന്ന കേസ്, 1104/16 ക്രൈം നമ്പറിൽ LCD ടിവികൾ മോഷ്ടിച്ചത്, തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 2017ൽ 21 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്, 555/17 നമ്പറിൽ ലാപ്ടോപ്പും 642/17 നമ്പറിൽ സുസുക്കി ആക്സസ് മോട്ടോർ സൈക്കിൾ കവർന്ന സംഭവത്തിലും, 13/18 ക്രൈം നമ്പറിൽ 6.90 ലക്ഷം രൂപ കവർന്ന കേസിലും 185/18 നമ്പറിൽ മൊബൈൽ ലാപ്ടോപ് ഗോൾഡ് കോയിൻസ് എന്നിവ കവർന്നതും ഇവർ നടത്തിയതാണെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൂടാതെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ റഫീഖിനെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.

പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്പി വേണുഗോപാൽ, എസ് ഐ ബിനു മോഹൻ എന്നിവരെ കൂടാതെ എ എസ് ഐ മാരായ ദിനേശൻ കെ വി , ജൈമോൻ ജോർജ്, കുഞ്ഞിരാമൻ എം, വിജിതാസനൻ, സീനിയർ പോലീസ് ഓഫീസർമാരായ നികേഷ് ,അബ്ദുൾ റൗഫ്, മനോജൻ , രമേശൻ , സുവർണൻ ,ഷാജൻ ,സത്യൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജാബിർ, സജീവ്, കീനേരി, റോജിത്ത് വർഗ്ഗീസ്, സുരേഷ് കക്കറ, സിറാജ്, ഷറഫുദ്ദീൻ സ്പെഷ്യൽ ബ്രാഞ്ചിലെ ഉണ്ണികൃഷ്ണൻ കെ വി, എസ് പി യുടെ ക്രൈം സ്‌ക്വാഡിലെ എ എസ് ഐ മാരായ രാജീവൻ, റാഫി അഹമ്മദ്, മഹിജൻ, അനീഷ് സിപിഒ മാരായ സുഭാഷ്, അജിത്ത്, സുജിത്ത്, മിഥുൻ, മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായത്.

You may have missed

error: Content is protected !!
%d bloggers like this: