വിസയിൽ വാഗ്ദ്ധാനം ചെയ്ത ജോലി നൽകിയില്ല: അഞ്ചരക്കണ്ടി സ്വദേശിനി അറസ്റ്റിൽ

മയ്യിൽ ∙ ചേലേരി സ്വദേശി ഉമേശനെ വീസയിൽ പറഞ്ഞ ജോലി നൽകാതെ മറ്റൊരു ജോലി നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ അഞ്ചരക്കണ്ടി പടുവിലായി സ്വദേശിനി കെ.പി.ഓമന (54)യെ മയ്യിൽ എസ്ഐ പി.ബാബുമോനും സംഘവും അറസ്റ്റ് ചെയ്തു.
ഖത്തറിൽ കോഴിഫാമിലേക്ക് ഉള്ള വീസയ്ക്കു വേണ്ടി ആണ് ഉമേശൻ ഓമനയ്ക്ക് അരലക്ഷം രൂപ നൽകിയത്.

കഴിഞ്ഞ മാസം ഖത്തറിൽ എത്തിയപ്പോൾ മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്ന ജോലിയാണു ലഭിച്ചത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ അവശതയിലായ ഉമേശിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ മലയാളി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഉമേശന്റെ ഭാര്യ റീന ഭർത്താവിനെ നാട്ടിൽ എത്തിക്കണമെന്നും വീസയ്ക്ക് നൽകിയ പണം തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടപ്പോൾ ഓമന ഭീഷണിപ്പെടുത്തിയതായും വാഗ്ദാനം നൽകിയ വീസ ന‍ൽകാതെ വഞ്ചിച്ചതായും ആരോപിച്ച് റീന മയ്യിൽ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

%d bloggers like this: