ത്രിപുരയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

അഗർത്തല: ത്രിപുരയിൽ ബിജെപി നേതാവ് ബിശ്വജിത് പാൽ (35) അജ്ഞാത സംഘത്തിന്റെ

വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയിൽ അഗർത്തലയിലെ ബദർഘട്ടിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബിശ്വജിതിന് വീടിന് 200 മീറ്റർ സമീപത്തുവച്ചാണ് വെടിയേറ്റത്. ഭൂമിസംബന്ധമായ തർക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് സംശയിക്കുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.

error: Content is protected !!
%d bloggers like this: