യു.പി.യിൽ വീണ്ടും കൂട്ടമാനഭംഗം; പെൺകുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നാലു പേർ

കൂട്ടമാനഭംഗത്തിന് ഇരയാക്കി. ശനിയാഴ്ച പകൽ കുട്ടിയെ വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയെ സമീപത്തെ ആളൊഴിച്ച വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മകളെ കാണാതെ അമ്മയും സമീപവാസികളും നടത്തിയ അന്വേഷണത്തിൽ സമീപത്തെ വീട്ടിൽനിന്നും കരച്ചിൽകേട്ടു. അന്വേഷിച്ചെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. പ്രതികൾ ബലമായി കുട്ടിയെ മദ്യം കുടിപ്പിക്കുകയയും ചെയ്തതായി പറയുന്നു.
പ്രതികളെ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാൾ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ ജീവനൊടുക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

error: Content is protected !!
%d bloggers like this: