പാടി തീർഥം സംരക്ഷണം: സമരപ്പന്തൽ ഉദ്ഘാടനം ചെയ്തു

കൊളച്ചേരി: പാടീ തീർഥവും സർക്കാർ ഏറ്റെടുത്ത് പൊതു ഉടമസ്ഥതയിൽ കൊണ്ടുവരികയെന്ന ആവശ്യമുയർത്തി

കഴിഞ്ഞ 70 ദിവസമായി നാട്ടുകാർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമരപ്പന്തൽ സ്ഥാപിച്ചു. മാതൃകാ കർഷകൻ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് സമരപ്പന്തൽ ഉദ്ഘാടനം ചെയ്തു. എം വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സി.രാജേഷ് സ്വാഗതം പറഞ്ഞു.കഴിഞ്ഞ ദിവസം കർമ്മസമിതി പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.കഴിഞ്ഞ ദിവസം മയ്യിൽ എസ്.ഐ ബാബുമോന്റെ സാന്നിധ്യത്തിൽ സ്ഥലമുടമയുമായി നടന്ന ചർച്ച തീരുമാനമാവാതെ പിരിഞ്ഞു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ. താഹിറ, വൈസ് പ്രസി.എം.അനന്തൻ മാസ്റ്റർ എന്നിവരും കർമ്മസമിതി പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. ജൂൺ 26 ന് ജില്ലാ കലക്ടർ മുൻകയ്യെടുത്ത് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കൊളച്ചേരിയുടെ പ്രധാന ജലസ്രോതസ്സായ പാടി തീർഥവും തണ്ണീർത്തടങ്ങളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോവാനാണ് കമ്മസമിതി തീരുമാനം.

%d bloggers like this: